ആറു പ്രമുഖ കോണ്ഗ്രസ്സ് നേതാക്കള്‍ തന്നെ ചതിയിലൂടെ പീഡിപ്പിച്ചു; ഇടതു നേതാക്കളും ലിസ്റ്റില്‍ : കെ സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിക്കണമെന്നു പറഞ്ഞു സമീപിച്ചത് സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍

single-img
26 March 2014

തിരുവനന്തപുരം : തെരഞ്ഞെടുപ്പു ചൂടിനിടയില്‍ സരിതയുടെ ചൂടന്‍ വെളിപ്പെടുത്തലുകള്‍.പുതിയതായി തുടങ്ങിയ ‘ദി ന്യൂസ് ബുള്ളറ്റ്’  എന്ന മധ്യാഹ്നപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സരിത പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിക്കണമെന്നാവശ്യപ്പെട്ട്‌ സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ തന്നെ സമീപിച്ചിരുന്നു എന്ന് സരിത പറഞ്ഞു.എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് ആരെയും ഉപദ്രവിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല.അബ്ദുള്ളക്കുട്ടിയുടെ ഭാഗത്ത്‌ നിന്നുള്ള ആക്രാന്തവും ഭീഷണിയുമാണ്‌ ഇപ്പോള്‍ പരാതി നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സരിത പറയുന്നു.അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചതിനെതിരെ സോളാര്‍ കേസില്‍ അറസ്റ്റിലാകുന്നതിനു മുന്നേ തന്നെ ചില കോണ്ഗ്രസ്സ് നേതാക്കള്‍ക്കും മത നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു എന്നും സരിത വെളിപ്പെടുത്തി.അറസ്റ്റിലാകുന്നതിനു മുന്നേ തന്റെ ഫോണിലേയ്ക്ക് വന്ന അവസാന കോളും മെസ്സേജും അബ്ദുള്ളക്കുട്ടിയുടെതായിരുന്നു എന്നും സരിത പറയുന്നു.

പ്രമുഖരായ പല കോണ്ഗ്രസ്സ് നേതാക്കളും തന്നെ ലൈംഗികമായി ഉപയോഗിച്ചു. ആറു പേര്‍ തന്നെ ചതിയിലൂടെ ലൈംഗികമായി പീഡിപ്പിച്ചു.ഇവര്‍ മാത്രമല്ല ചില ഇടതു നേതാക്കളും ലിസ്റ്റിലുണ്ട്.തെരഞ്ഞെടുപ്പു സമയമായതുകൊണ്ട്‌ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.പക്ഷെ പിന്നീട് വെളിപ്പെടുത്തും. ഇരുപാര്‍ട്ടികളിലേയും ഉന്നത നേതാക്കള്‍ക്ക് താന്‍ പരാതി നല്‍കിയെന്നും സരിത പറഞ്ഞു.എന്നാല്‍ കോണ്ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കിയപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.തന്റെ ഗതികേട് കൊണ്ട് അവരുടെ ഭീഷണിയ്ക്കു വഴങ്ങേണ്ടി വന്നു.

താന്‍ ജയിലില്‍ വച്ചെഴുതിയ കത്ത് 21 പേജല്ല 28 പേജാണ്‌ എന്നതാണ് സരിതയുടെ മറ്റൊരു വെളിപ്പെടുത്തല്‍.കമ്പനിയുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിനായുള്ള വിവരങ്ങളായിരുന്നു അതില്‍ കൂടുതലും ഉണ്ടായിരുന്നത്.എന്നാല്‍ മറ്റു പല പ്രമുഖരില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളും അവരുടെ പേരുകളും താന്‍ ചേര്‍ത്തിരുന്നു.

ശ്രീധരന്‍ നായരുടെ പരാതി തികച്ചും രാഷ്ട്രീയ പ്രേരിതമായിരുന്നു എന്നാണു സരിത പറയുന്നത്.ഐ ഗ്രൂപുകാരനായ ശ്രീധരന്‍നായര്‍ ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുകയായിരുന്നു.ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വേളയില്‍  ക്വാറി നടത്തുന്ന വകയില്‍ സംസ്ഥാനത്തിന് നല്‍കാനുണ്ടായിരുന്ന അരക്കോടി രൂപയുടെ നികുതി സര്‍ക്കാര്‍ ശ്രീധരന്‍ നായര്‍ക്കു ഇളവു ചെയ്തു കൊടുത്തു എന്ന ഗുരുതരമായ് ആരോപണവും സരിത ഉന്നയിച്ചു. ശ്രീധരന്‍നായരുടെ പേര്‍ക്ക് നടപടി എടുക്കാന്‍ വകുപ്പുണ്ടായിരുന്ന നികുതി വെട്ടിക്കല്‍ കേസ് ഒഴിവാക്കി കൊടുത്തതോടെ അയാള്‍ നിശബ്ദനായി.

വി എസ് അവസരവാദിയാണെന്ന് പറഞ്ഞ സരിത വി എസിന്റെ പല പരാമര്‍ശങ്ങളും തന്നെ വേദനിപ്പിച്ചു എന്നും പറഞ്ഞു.രാഷ്ട്രീയ മര്യാദ ലവലേശം പോലും കാണിക്കാത്ത പി സി ജോര്‍ജ്ജിനെ തനിക്കു ഒട്ടും ഭയമില്ല.മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെക്കുറിച്ച് തോന്നിയതെല്ലാം വിളിച്ചു പറഞ്ഞിട്ട് തന്നെക്കാണാന്‍ അട്ടക്കുളങ്ങര സബ്ജയിലില്‍ എത്തിയ ആളാണ്‌ പി.സി ജോര്‍ജ്ജ്.അയാളേക്കാള്‍ മാന്യത തനിക്കുല്ലതുകൊണ്ട് താന്‍ അയാളെക്കാണാന്‍ കൂട്ടാക്കിയില്ല.

എന്തായാലും സരിതയുടെ ഈ പുതിയ വെളിപ്പെടുത്തലുകള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്ത്തുമെന്ന് ഉറപ്പാണ്.