ദേവയാനിക്കെതിരായ കേസ് നടപടികള്‍ അത്യന്തം പ്രകോപനപരം: ഖുര്‍ഷിദ്

single-img
17 March 2014

Salman-Khurshid_2വിസാകേസില്‍ ആരോപണവിധേയയായ യുഎസിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനി ഖൊബ്രഗഡെയ്‌ക്കെതിരേ വീണ്ടും നിയമനടപടികള്‍ തുടരുന്നത് അത്യന്തം പ്രകോപനകരമായ സംഭവമാണെന്നും പ്രശ്‌നം അവസാനിപ്പിക്കാന്‍ യുഎസ് സര്‍ക്കാര്‍ രാഷ്ട്രീയതീരുമാനമെടുക്കണമെന്നും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ദേവയാനി സംഭവം ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നും എത്രയും വേഗം പ്രായോഗിക പരിഹാര നടപടികള്‍ സ്വീകരിച്ച് ഈ വിഷയം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേവയാനിക്കെതിരേ വീണ്ടും കുറ്റപത്രം നല്‍കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തതു അത്യന്തം നിര്‍ഭാഗ്യകരമാണെന്നു വിദേശകാര്യമന്ത്രാലയം ഞായറാഴ്ച പ്രതികരിച്ചിരുന്നു.