നന്ദന്‍ നിലേക്കനി കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
10 March 2014

Nandan-Nilekaniഇന്‍ഫോസിസ് സഹസ്ഥാപകനും ആധാര്‍ പദ്ധതിയുടെ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി ചെയര്‍മാനുമായ നന്ദന്‍ നിലേക്കനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബാംഗളൂരിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന കെപിസിസി പ്രസിഡന്റ് ജി. പരമേശ്വര, നിലേക്കനിക്കു കോണ്‍ഗ്രസ് അംഗത്വം നല്കി. മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നും ബാംഗളൂരിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും നിലേക്കനി പറഞ്ഞു. ബാംഗളൂര്‍ സൗത്ത് മണ്ഡലത്തില്‍ ബിജെപിയുടെ അനന്ത്കുമാറിനെ നിലേക്കനി നേരിടും. ബിജെപിയിലെ ശക്തനായ അനന്ത്കുമാര്‍ അഞ്ചുതവണ വിജയിച്ച മണ്ഡലമാണിത്.