അമ്മയുടെ വിശുദ്ധനരകം ഒരു സ്വയം പ്രഖ്യാപിതരാജ്യം : മഠത്തിലെ സാമ്പത്തിക ക്രമക്കേടുകളുടെ ഉള്ളറകള്‍ തേടി ഇ-വാര്‍ത്തയുടെ അന്വേഷണ പരമ്പര തുടങ്ങുന്നു

single-img
7 March 2014

സുധീഷ്‌ സുധാകര്‍

265614112_960അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എല്ലാ മാധ്യമങ്ങളും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ലൈംഗിക ആരോപണങ്ങളിലായിരുന്നു.എന്നാല്‍ ആശ്രമത്തിന്റെ ട്രസ്റ്റ് കയ്യടക്കി വെച്ചിരിക്കുന്ന സ്വത്തുക്കളെക്കുറിച്ചോ അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചോ ഉള്ള യാഥാര്‍ത്ഥ്യങ്ങളിലെയ്ക്ക് ചര്‍ച്ചകളെ കൊണ്ടുപോകണം എന്ന ഉദ്ദേശ്യത്തോടെ ഇ വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

അമൃതപുരി എന്ന അമൃതാനന്ദമയിയുടെ സാമ്രാജ്യം ആലപ്പാട്,ക്ലാപ്പന,തൊടിയൂര്‍,കുലശേഖരപുരം എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നു.ക്ലാപ്പന പഞ്ചായത്തില്‍ ഏതാണ്ട് മൂന്നു വാര്‍ഡുകളുടെ ഭൂരിഭാഗവും അമൃതാനന്ദമയി ട്രസ്റ്റിന്റെ കൈവശമാണ്.അവരുടെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വര്‍ക്ക്ഷോപ്പുകളും ഗോഡൌണുകളും ഒക്കെയായി സ്വയം പ്രഖ്യാപിത രാജ്യം പോലെയാണ് അമൃതപുരി.അവിടെ എത്രപേര്‍ താമസിക്കുന്നു എന്നോ എന്തൊക്കെ സംഭവിക്കുന്നു എന്നോ സര്‍ക്കാരിനോ പുറംലോകത്തിനോ വലിയ അറിവൊന്നുമില്ല.

മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിന്റെയോ മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയോ അനുമതിയില്ലാതെയാണ്.നികുതി വെട്ടിപ്പുകളുടെ കഥ വേറെ.സി പി എമ്മിന്റെ ആലുംകടവ് ബ്രാഞ്ച് സെക്രട്ടറിയും വിവരാവകാശപ്രവര്‍ത്തകനുമായ വിജേഷിന്റെ വഴിയെ സഞ്ചരിച്ച ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് സാമ്പത്തിക ക്രമക്കെടുകളുടെയും അഴിമതിയുടെയും ഞെട്ടിക്കുന്ന കഥകളാണ്.ആശ്രമത്തിലെ ജീവകാരുന്യപ്രവര്‍ത്തനം എന്ന പേരില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും സാമ്പത്തിക ക്രമക്കെടുകള്‍ക്കുള്ള വഴിയാണ് എന്നത് മറ്റൊരു കണ്ടെത്തലാണ്.

swamijiസര്‍ക്കാര്‍ അമൃതാനന്ദമയിയ്ക്ക് വേണ്ടി ഇറക്കിയ ഓര്‍ഡറുകള്‍ , മഠത്തെ സഹായിക്കാന്‍ വേണ്ടിയുള്ള കുറ്റകരമായ മൌനം ഇതിന്റെയെല്ലാം രേഖകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു.മഠത്തിലെ സ്വാമിമാരില്‍ പ്രമുഖനും ഗെയിലിന്റെ പുസ്തകത്തിലൂടെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ആളുമായ ബാലുസ്വാമി പഴയ കെ എസ് യൂ പ്രവര്‍ത്തകന്‍ ആയിരുന്നു എന്നത് ഒരു പുതുമയുള്ള കാര്യമല്ല.എന്നാല്‍ ഇപ്പോള്‍ മന്ത്രിസഭയിലെ ‘താക്കോല്‍സ്ഥാന’ത്തിരിക്കുന്ന ഒരു മന്ത്രിയുടെ നാട്ടുകാരനും  കൂടെനിന്ന് കെ എസ് യൂവില്‍ പ്രവര്‍ത്തിച്ചിരുന്നയാളുമായിരുന്നു ഇദ്ദേഹം എന്നത് സര്‍ക്കാരിന്റെ ഇത്തരം നടപടികളുടെ കാരണത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

വിവരാവകാശരേഖകള്‍ ഉള്‍പ്പെടുത്തിയ ഇ -വാര്‍ത്തയുടെ അന്വേഷണ പരമ്പര തുടരും.

  1. അമ്മയുടെ വിശുദ്ധനരകം അന്വേഷണപരമ്പര: മഠം ക്ലാപ്പന പഞ്ചായത്തിലെ 49 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ
  2. മഠത്തിനു നെൽപ്പാടം നികത്താന്‍ അനുമതി നല്‍കി കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് : അമ്മയുടെ വിശുദ്ധനരകം അന്വേഷണ പരമ്പര തുടരുന്നു
  3. അമൃതാനന്ദമയി ട്രസ്റ്റിന്റെ വിദേശനിക്ഷേപം  രണ്ടായിരം കോടിയോളം :ശരാശരി വാര്‍ഷികവിദേശനാണ്യ വരവു എഴുപത്തിയഞ്ച് കോടി