ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല:മഅ്ദനി

single-img
7 March 2014

madaniലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മത്സരിക്കും എന്ന തരത്തിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് അബ്ദുൾ നാസർ മഅ്ദനി .സോഷ്യൽ മീഡിയയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കും എന്ന പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്നും മഅ്ദനി പറഞ്ഞു.പരപ്പന അഗ്രഹാര ജയിലിൽ മഅ്ദനിയെ സന്ദർശിച്ച ഇ വാർത്ത പ്രതിനിധിയോടാണു മഅ്ദനി നിലപാട് വ്യക്തമാക്കിയത്.മഅ്ദനിയുടെ ജാമ്യാപേക്ഷ മാർച്ച് 26നു കോടതി പരിഗണിക്കുന്നുണ്ട്

പിഡിപി, മഅ്ദനി ജസ്റ്റിസ് ഫോറം എന്നിവയും സംസ്ഥാനത്തെ ചില മുതിര്‍ന്ന നേതാക്കളും പൊന്നാനിയിൽ മഅ്ദനിയെ മത്സരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു.താന്‍ ഒരു തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കില്ലെന്ന് മഅ്ദനി നേരത്തെ വ്യക്തമാക്കിതാണു.നീണ്ടുപോകുന്ന ബംഗളൂരു കേസിലെ വിചാരണ വേഗത്തിലാക്കാനും രാഷ്ട്രീയമായി അദ്ദേഹത്തെ എഴുതിത്തള്ളിയവര്‍ക്ക് മറുപടി നല്‍കാനും സ്ഥാനാര്‍ത്ഥിയാകുന്നതിലൂടെ കഴിയും എന്നാണു മഅ്ദനി സ്ഥാനാർഥിയാകണം എന്ന് ആവശ്യപ്പെടുന്നവരുടെ കണക്ക്കൂട്ടൽ

മഅ്ദനിയുടെ ആരോഗ്യസ്ഥിതി ഇപ്പോഴും മോശമായി തുടരുകയാണു. കാഴ്ച ഏതാണ്ട് പൂര്‍ണമായിത്തന്നെ ഇല്ലാതായ അവസ്ഥയിലാണു അദ്ദേഹം.കോയമ്പത്തൂരില്‍വച്ചു തുടങ്ങിയ പല രോഗങ്ങളും ഇപ്പോഴും മഅ്ദനിയെ വേട്ടയാടുന്നുണ്ട്