ബിഹാറില്‍ ആര്‍ജെഡി- കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നിലവില്‍ വന്നു

single-img
6 March 2014

biharബിഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി- കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നിലവില്‍ വന്നതായി ലാലു പ്രസാദ് യാദവും ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചൗധരിയും പ്രഖ്യാപനം നടത്തി. സീറ്റുധാരണ പ്രകാരം കോണ്‍ഗ്രസ് 12 സീറ്റിലും എന്‍സിപി ഒരു സീറ്റിലും ആര്‍ജെഡി 27 സീറ്റിലും മത്സരിക്കും.

സിറ്റിംഗ് സീറ്റുകളായ സസറം, കിഷന്‍ഗഞ്ച് എന്നിവ കൂടാതെ ഔറംഗാബാദ്, സുപോള്‍, ഹാജിപുര്‍, പൂര്‍ണിയ, പാറ്റ്‌ന സാഹിബ്, നളന്ദ, സമസ്തിപുര്‍, ഗോപാല്‍ഗഞ്ച്, മുസാഫര്‍പുര്‍, വാല്‍മികിനഗര്‍ എന്നീ സീറ്റുകളിലായിരിക്കും കോണ്‍ഗ്രസ് മത്സരിക്കുക. മധുബനി, ഈസ്റ്റ് ചമ്പാരന്‍, നവാഡ സീറ്റുകളെച്ചൊല്ലി കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തുടരുന്ന ചര്‍ച്ചകളിലൂടെ അത് എത്രയും വേഗം പരിഹരിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വങ്ങള്‍.