പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം; പ്രതി വിഷം കഴിച്ച് ബൈക്ക് അമിത വേഗത്തില്‍ മതലില്‍ ഇടിച്ചുകയറ്റി ജീവനൊടുക്കി

single-img
5 March 2014

thiruvananthapuram-evarthaതലസ്ഥാന നഗരിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ആക്രമണത്തിന് ശേഷം വിഷംകഴിച്ച് അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച് മതിലില്‍ ഇടിച്ചുകയറ്റി ജീവനൊടുക്കി. യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരണമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലിവിള മാവുവിള വീട്ടില്‍ രാജന്റെയും പരേതയായ സുലോചനയുടെയും മകന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന രഞ്ജിത് (24) ആണ് യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ജീവനൊടുക്കിയത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ പുല്ലാനിമുക്ക് നെല്ലിവിള റോഡില്‍ വച്ച് കോളജില്‍ പോയശേഷം ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് ബൈക്കിലെത്തിയ രഞ്ജിത് കൈയില്‍ കരുതിയ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.

സംഭവം കണ്ടു നിന്നൊരാള്‍ ഓടിയെത്തിയതിനാല്‍ തലക്കും കൈക്കും വെട്ടേറ്റുവീണ യുവതിയെ ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെടുകയായിരുന്നു. ശേഷം വിഷം അകത്താക്കിയ ശേഷം യുവാവ് വേഗത്തില്‍ ബൈക്ക് ഓടിച്ച് സമീപത്തെ വീടിന്റെ കരിങ്കല്‍ മതില്‍ക്കെട്ടില്‍ ഇടിച്ചുകയറ്റുകയും ഇടിയുടെ ആഘാതത്തില്‍ തെറിച്ച് റോഡില്‍ വീണ് തലക്ക് ഗുരുതരമായി പരിക്കേല്‍്കകുകയും ചെയ്തു. സംഭവം അറിഞ്ഞ് വിഴിഞ്ഞത്ത് നിന്നെത്തിയ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രഞ്ജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഓട്ടോ ഡ്രൈവറായ രഞ്ജിത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നയാളായിരുന്നു. പ്രേമാഭ്യര്‍ഥനയുമായി പുറകെ നടന്ന് ശല്യം ചെയ്യുന്നതായി കാണിച്ച് രഞ്ജിത്തിനെതിരെ യുവതിയുടെ രക്ഷകര്‍ത്താക്കള്‍ വിഴിഞ്ഞം പോലീസില്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.