സുഹൃത്തിനെ വെടിവച്ചു കൊന്നശേഷം ജീവനൊടുക്കിയ യുവാവിന്റെ ഭാര്യയുടെയും മകളുടെയും മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

single-img
3 March 2014

രാജകുമാരി ഇടമറ്റം പച്ചോലില്‍ ജിജി(48)യെ നാടന്‍തോക്കുകൊണ്ടു വെടിവച്ചു കൊലപ്പെടുത്തിയശേഷം സുഹൃത്ത് ഞെരിപ്പാലം പുറവക്കാട്ട് സജി(47) അതേ തോക്കുകൊണ്ടു വെടിവച്ചു മരിച്ചു. ഇതിനിടെ ഒരാഴ്ചമുമ്പ് കാണാതായ സജിയുടെ ഭാര്യ സിന്ധുവിന്റെയും മകളുടെയും എന്നു സംശയിക്കുന്ന മൃതദേഹങ്ങള്‍ സജിയുടെ വീടിനു സമീപം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി.

2014march03deathഇന്നലെ രാവിലെ 9.30-ന് നടുമുറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്ത് വച്ച് ജീപ്പ് ഓടിച്ചുപോവുകയായിരുന്ന ജിജിയെ വെടിവച്ചശേഷം പോലീസിന് ഫോണ്‍ ചെയത് വിവരമറിയിച്ച ശേഷം സജി സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

വെടി ശബ്ദം കേട്ടവര്‍ നോക്കുമ്പോള്‍ ജീപ്പിന്റെ ഡ്രൈവര്‍സീറ്റില്‍ ജിജിയെ വെടിയേറ്റു മരിച്ചനിലയില്‍ കാണുകയും ഒരാള്‍ ഓടിപ്പോകുന്നതും കണകാണുകയായിരുന്നു. ശേഷം നടത്തിയ തെരച്ചിലില്‍ ജീപ്പ് കിടന്നിരുന്ന സ്ഥലത്തുനിന്ന് 200 മീറ്ററോളം അകലെ വീണ്ടും വെടിയൊച്ച കേള്‍ക്കുകയും അവിടെനിന്നു വെടിയേറ്റ നിലയില്‍ സജിയെ കണെ്ടത്തുകയുമായിരുന്നു. ഇരട്ടക്കുഴല്‍ തോക്കും വെടിമരുന്നും തിരകളും മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെടുത്തു.

ഓട്ടോഡ്രൈവറായ സജിയും ജീപ്പുഡ്രൈവറായ ജിജിയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണെന്നും കഞ്ചാവ്, അക്രമ കേസുകളില്‍ ഇരുവരും പ്രതികളാണെന്നും പോലീസ് പറഞ്ഞു.

ഇതിനിടെയാണ് ഒരാഴചമുമ്പ് കാണാതായ സജിയുടെ രണ്ടാം ഭാര്യ സിന്ധുവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ സജിയുടെ വീടുനു സമീപത്തു നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലുമാത്രം മണ്ണിനു മുകളിലുള്ള നിലയിലായിരുന്നു കിടന്നിരുന്നത്. ഇന്നലെ വൈകുന്നേരം കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പറതെ്ടുത്തു. സിന്ധുവും ജിജിയും തമ്മില്‍ അവിഹിതബന്ധമുണ്‌ടെന്ന സംശയമാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംശയരോഗിയായ സജി മാനസികപ്രശ്‌നങ്ങളുള്ള ആളാണെന്നും പോലീസ് സൂചിപ്പിച്ചു.