സലിംരാജിനെ സര്‍വീസില്‍ തിരിച്ചെടുത്തിട്ടില്ലെന്നു പോലീസ്

single-img
24 February 2014

3556292205_salimrajമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ പോലീസ് സര്‍വീസില്‍ തിരിച്ചെടുത്തിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ കാലാവധിക്കിടയില്‍ ആനുകൂല്യങ്ങള്‍ ഒഴികെയുള്ള ശമ്പളത്തിന് അര്‍ഹതയുണ്ട്. ഇതു മദര്‍ യൂണിറ്റില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളു. ഇതു ലഭിക്കാന്‍ വേണ്ടി തിരുവനന്തപുരത്തു നിന്നുള്ള രേഖകള്‍ ഇടുക്കി എസ്പി ഓഫീസിലേക്കു മാറ്റുക മാത്രമാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.