ആറന്മുള വിമാനത്താവളത്തിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

single-img
22 February 2014

Kerala High Courtആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പദ്ധതിയെക്കുറിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും റിപ്പോര്‍ട്ടുകള്‍ മുന്‍പ് പരിഗണിച്ചിരുന്നോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിമാനത്താവളത്തിന് അനുമതി നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.