ഹസാരെ മമതയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങും

single-img
14 February 2014

annaവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്നാ ഹസാരെ മമതാ ബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നടത്തും. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണത്തിനു വേണ്ടി ഹസാരെ രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. ആര്‍ഭാടങ്ങളില്ലാത്ത വസ്ത്രധാരണമുള്‍പ്പെടെ ലളിതമായ ജീവിതം നയിച്ച് ചെറിയ മുറിയില്‍ ജീവിക്കുന്ന മമതാ ബാനര്‍ജി നയിക്കുന്ന തൃണമുല്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണരംഗത്ത് താനുണ്ടാകുമെന്ന് അന്നാ ഹസാരെ പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയ് തന്നെ സന്ദര്‍ശിച്ചിരുന്നു. അധികാരം ലഭിച്ചാല്‍ താന്‍ മുന്നോട്ടുവെച്ച 17 ഇന നിര്‍ദേശങ്ങളും നടപ്പിലാക്കാമെന്ന് മമത ഉറപ്പു നല്‍കിയതായും ഹസാരെ പറഞ്ഞു.