റഷ്യയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം; മുന്‍ അമേരിക്കന്‍ സൈനികനു 30 വര്‍ഷം തടവ്

single-img
12 February 2014

Robert Hofmanമുന്‍ അമേരിക്കന്‍ സൈനികനു റഷ്യക്കു വേണ്്ടി ചാരപ്രവര്‍ത്തനം നടത്തിയതിനു 30 വര്‍ഷം ജയില്‍ശിക്ഷ. യുഎസ് നേവിക്കു വേണ്്ടി 20 വര്‍ഷം സേവനം അനുഷ്ഠിച്ച റോബെര്‍ട് ഹോഫ്മാനാണ് (40) ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. റഷ്യന്‍ ചാരന്‍മാരാണെന്ന വ്യാജേന ഹോഫ്മാനെ സമീപിച്ച എഫ്ബിഐ ഏജന്റുമാര്‍ക്കാണ് യുഎസ് നേവിയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയത്.

2012 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് എഫ്ബിഐ ഏജന്റുമാര്‍ ഹോഫ്മാനെ സമീപിച്ചത്. വന്‍തുക പ്രതിഫലമായി ലഭിക്കുമെന്ന വിശ്വാസത്തിലാണ് വിവരങ്ങള്‍ യുഎസ്ബി സ്റ്റിക്കിലാക്കി കൈമാറിയത്. യുഎസ് സബ്മറൈന്റെ ഇലക്ടോണിക് സെന്‍സറുമായി ബന്ധപ്പെട്ട വിഭാഗത്തിലായിരുന്നു ഹോഫ്മാന്റെ ജോലി.