ടി പി വധഗൂഢാലോചനക്കേസ്സില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല : ഉമ്മന്‍ചാണ്ടി

single-img
7 February 2014

ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചന നടത്തിയ കേസില്‍ സി ബി ഐ അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.എങ്കിലും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനു സമയമെടുക്കും .എത്ര സമയം എന്ന് പറയാനാകില്ല.ഇക്കാര്യം കെ കെ രമയെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സി ബി ഐ അന്വേഷണത്തിന് ആവശ്യപ്പെട്ട കേസുകള്‍ ഒന്നും തല്ലിയിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടി അവകാശപെട്ടു.അത്തരമൊരു സാഹചര്യത്തില്‍ രമ നടത്തി വരുന്ന നിരാഹാരസമരം അവസാനിപ്പിക്കണം എന്നാണു സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. നിക്ഷപക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടത്തണമെന്നും ഒരു പ്രതികാരനടപടിയായി അത് മാറരുത് എന്നും അദ്ദേഹം പറഞ്ഞു.