ആന്‍ഡമാനെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫിയില്‍ നിര്‍ണായക വിജയം നേടി.

single-img
1 February 2014

santhoshദുര്‍ബലരായ ആന്‍ഡമാനെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫിയില്‍ നിര്‍ണായക വിജയം നേടി. ഏകപക്ഷീയമായ 17 ഗോളുകള്‍ക്ക് ആന്‍ഡമാനെ തകര്‍ത്താണ് കേരളം വിജയം ആഘോഷിച്ചത്. കേരളത്തിനായി ഷിബിന്‍ലാല്‍ അഞ്ച് ഗോളും സുഹൈര്‍ നാലു ഗോളും സ്‌കോര്‍ ചെയ്തു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 27 ഗോളുകള്‍ വഴങ്ങിയ ആന്‍ഡമാനെതിരെ ശനിയാഴ്ച കേരളം ജയിക്കുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പോയിന്റ് നിലയില്‍ മുന്നിട്ടുനില്ക്കുന്ന തമിഴ്‌നാടിനെയും കര്‍ണാടകയെയും മറികടന്ന് കുതിക്കണമെങ്കില്‍ ആന്‍ഡമാനെതിരെ വമ്പന്‍ വിജയം കേരളത്തിന് ആവശ്യമായിരുന്നു. തമിഴ്‌നാട് 10-1നും കര്‍ണാടക 12-0നുമാണ് ആന്‍ഡമാനെ പരാജയപ്പെടുത്തിയത്. പോയിന്റ് നിലയില്‍ തുല്യത വരുന്ന സാഹചര്യമുണ്ടായാല്‍ ഇന്നത്തെ വന്‍ മാര്‍ജിനിലുള്ള ജയം ഗോള്‍ ശരാശരിയില്‍ കേരളത്തിന് നിര്‍ണായകമാകും.തിങ്കളാഴ്ച കര്‍ണാടകയ്‌ക്കെതിരെയാണ് അവസാന മത്സരം.