സൌജന്യ വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഉള്ള ഇന്ത്യയിലെ ആദ്യത്തെ നഗരമായി ബംഗളൂരു മാറുന്നു

single-img
25 January 2014

സൌജന്യ വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഉള്ള ഇന്ത്യയിലെ ആദ്യത്തെ നഗരമായി ഐ ടി നഗരമായ ബംഗളൂരു മാറുന്നു. സെന്‍ട്രല്‍ ബംഗളൂരുവിലെ എം ജി റോഡില്‍ ആണ് ആദ്യമായി ഈ പ്രൊജക്റ്റ്‌ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്.

ഏതൊരാള്‍ക്കും ഒരു ദിവസം മൂന്നു മണിക്കൂര്‍ വരെ സൌജന്യമായി ഈ പദ്ധതിയിലൂടെ ഇന്റര്‍നെറ്റ്‌ ലഭ്യമാകും.അമ്പതു എം ബി വരെ ഡേറ്റാ ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും.എം ജി റോഡ്‌ അടക്കം നഗരത്തിലെ അഞ്ചു സ്ഥലങ്ങളില്‍ ലഭ്യമായ ഈ പദ്ധതി ഇനിയും പത്തു സ്ഥലങ്ങളില്‍ കൂടി വ്യാപിപ്പിക്കാന്‍ ആണ് സംസ്ഥാന ഐ ടി വകുപ്പിന്റെ തീരുമാനം.ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ്‌ സേവനദാതാക്കളായ ഡി -വോയ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.