അഹങ്കരികളായ നേതാക്കള്‍ തോല്‍വി ഏറ്റുവാങ്ങുമെന്ന് മോഡിയോട് അഖിലേഷ്

single-img
25 January 2014

akhilesh-yadav-to-be-up-cmസമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും മകന്‍ അഖിലേഷ് യാദവും ഉത്തര്‍പ്രദേശിനെ നശിപ്പിച്ചുവെന്ന നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചുട്ട മറുപടി. അഹങ്കാരികളായ നേതാക്കന്മാര്‍ പരാജയം നേരിട്ട ചരിത്രമേയൂളളൂവെന്ന് അഖിലേഷ് യാദവ് അറിയിച്ചു. യുപി ജില്ലകളെക്കുറിച്ച് മോഡിക്ക് ഒന്നുമറിയില്ല. വര്‍ഗീയപാര്‍ട്ടികളെ യുപിയില്‍ വിജയിക്കാന്‍ അനുവദിക്കില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.