ജാതിമാറി പ്രണയിച്ച യുവതിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി കേസെടുത്തു

single-img
24 January 2014

ജാതിമാറി പ്രണയിച്ച കുറ്റത്തിന്് നാട്ടുകൂട്ടത്തിന്റെ ഉത്തരവുപ്രകാരം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയ കേസെടുത്തു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ മൂന്നംഗ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

സംഭവത്തില്‍ നാട്ടുകൂട്ടതലവന്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്നതില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അതൃപ്തി രേഖപ്പെടുത്തി. ബിര്‍ഭൂം എസ്പിയെ മമത സ്ഥലം മാറ്റി. പോലീസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനാല്‍ പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തില്‍ അയല്‍ക്കാരും നാട്ടുകാരുമടങ്ങുന്ന സംഘമാണ് 20-കാരിയായ ആദിവാസി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഗ്രാമത്തലവന്‍ പീഡനം വിധിച്ചതോടെ അയല്‍വാസികളടക്കം പുരുഷന്‍മാര്‍ യുവതിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ഒരുദിവസം കഴിഞ്ഞാണ് തിരികെ വീട്ടില്‍ കൊണ്ടുവന്നത്. എത്ര പേര്‍ എത്ര തവണ ബലാല്‍സംഗം ചെയ്‌തെന്ന് ഓര്‍മ്മയില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. ശിക്ഷ വിധിച്ച ഗ്രാമമുഖ്യന്‍ സുനില്‍ സോറന്‍ എന്നയാളും ബലാല്‍സംഗം ചെയ്തു.