സുനന്ദ പുഷ്‌കര്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്ന വ്യക്തിയല്ലെന്ന് മകന്‍ ശിവ് മേനോന്‍

single-img
21 January 2014

pushkarസുനന്ദ പുഷ്‌കര്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്ന വ്യക്തിയല്ലെന്ന് മകന്‍ ശിവ് മേനോന്‍.കടുത്ത മാനസിക സമ്മര്‍ദവും അമിതമായ മരുന്നുപയോഗവുമാകാം അമ്മയുടെ മരണകാരണമെന്നും ശിവ് മേനോന്‍ പറഞ്ഞു. ശശി തരൂരും അമ്മയും വളരെ സ്നേഹത്തിലാണ് കഴിഞ്ഞിരുന്നതെന്നും  അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും  ശശി തരൂര്‍ ഒരിക്കലും അമ്മയെ ദേഹോപദ്രവം ചെയ്തിതില്ലെന്നും ശിവ് മേനോന്‍ വ്യക്തമാക്കി.മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. മരണത്തിലെങ്കിലും മാദ്ധ്യമങ്ങള്‍ അമ്മയെ വെറുതെ വിടണമെന്ന് ശിവ് മേനോന്‍ പറഞ്ഞു.സുനന്ദയുടെയും മുന്‍ ഭര്‍ത്താവ് സുജിത് മേനോന്റെയും മകനാണ് ശിവ്.