ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.

single-img
21 January 2014

araഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ആരോപണവിധേയരായ പോലീസുകാരെ നിര്‍ബന്ധിത അവധിയില്‍ വിടാമെന്ന ഉറപ്പ് ലഭിച്ചതിനെതുടര്‍ന്നാണ് മുഖ്യമന്ത്രി കെജ് രിവാളും പാര്‍ട്ടിപ്രവര്‍ത്തകരും പ്രക്ഷോഭം പിന്‍വലിച്ചത്.

ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരേ അന്വേഷണം നടത്താമെന്ന് ഗവര്‍ണര്‍ ഔദ്യോഗികമായി കെജ്രിവാളിനെ അറിയിക്കുകയായിരുന്നു. ഇനി ഒരു വനിത കൂടി ഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ടാല്‍ തങ്ങള്‍ സമാധാനമായിട്ടായിരിക്കില്ല ധര്‍ണ നടത്തുകയെന്ന മുന്നറിയിപ്പും കെജ്രിവാള്‍ നല്‍കി.

നിരോധനാജ്ഞ വകവെക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നേരേ നീങ്ങിയ അരവിന്ദ് കെജ്‌രിവാളിനെയും മറ്റുമന്ത്രിമാരെയും പാര്‍ലമെന്റിന് സമീപം റെയില്‍ഭവനുമുന്നില്‍ പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഇതിനടുത്തുതന്നെയിരുന്ന് കെജ്‌രിവാള്‍ ധര്‍ണ തുടങ്ങി. സമരത്തിനിടെ തിങ്കളാഴ്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ഫയലുകളും പരിശോധിച്ചു. ധര്‍ണനടത്തുന്നതിനൊപ്പം തന്നെ മന്ത്രിമാരും അവരുടെ ഓഫീസ് ഫയലുകളും നോക്കുന്നുണ്ടായിരുന്നു. വൈകീട്ടോടെയാണ് പ്രക്ഷോഭം പിന്‍വലിച്ചത്.