ഇന്ത്യയിലെ ബ്രിട്ടീഷ് വനിതാ വിനോദസഞ്ചാരികളോട് ജാഗ്രതപാലിക്കണമെന്ന് ബ്രിട്ടണ്‍ മുന്നറിയിപ്പ് നൽകി

single-img
17 January 2014

britainഇന്ത്യയിലെ ബ്രിട്ടീഷ് വനിതാ വിനോദസഞ്ചാരികളോട് ജാഗ്രതപാലിക്കണമെന്ന് ബ്രിട്ടണ്‍ മുന്നറിയിപ്പ് നൽകി . കഴിഞ്ഞ ദിവസം 51 വയസ്സുള്ള ഡാനിഷ് വിനോദസഞ്ചാരിയെ കൂട്ട ബലാത്സംഗം ചെയ്ത വാര്‍ത്ത കൂടി വന്നതോടെയാണ് ബ്രിട്ടണ്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്കിയത്.ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം 25 ശതമാനം കുറഞ്ഞതായും വനിതാ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവുണ്ടായതായും അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഇന്ത്യയില്‍ വനിതകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നത് വിനോദസഞ്ചാരമേഖലയടക്കമുള്ള മേഖലകളെ ബാധിക്കുമെന്നതിന്റെ സൂചനകൂടിയായി ഈ മുന്നറിയിപ്പ് .അതേസമയം തന്നെ ഈ ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ‘ ഞാന്‍ വനിതകളെ ബഹുമാനിക്കുന്നു ‘ എന്ന പ്രമേയവുമായി ക്യാമ്പയിനുകള്‍ തുടങ്ങിയിട്ടുണ്ട്.