ദേവയാനി പ്രശ്‌നം: ഇന്ത്യ കടുത്ത നടപടിയിലേക്ക്

single-img
9 January 2014

Devayaniഅമേരിക്കയില്‍ നിയമബനടപടി നേരിടുന്ന ദേവയാനി ഖോബ്രഗാഡെയ്‌ക്കെതിരായ നടപടിയില്‍ ഉറച്ചു നില്‍ക്കുന്ന യുഎസിനെതിരേ ഇന്ത്യ കൂടുതല്‍ നടപടിയിലേക്ക്. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപര്‍പ്പസ് ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഈ മാസം 16നകം സ്ഥാനപതികാര്യാലയത്തിലെ നീന്തല്‍ക്കുളം, ഭക്ഷണശാല, ടെന്നീസ് കോര്‍ട്ട്, മദ്യശാല, വ്യായാമകേന്ദ്രം, ബ്യൂട്ടി പാര്‍ലര്‍ എന്നിവയുള്‍പ്പെടുന്ന വാണിജ്യകേന്ദ്രം അടച്ചിടാനാണു നിര്‍ദേശം. യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം റദ്ദാക്കിയതു പിന്‍വലിക്കേണെ്ടന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരേ വീസ ചട്ടലംഘനത്തിന്റെ പേരിലുള്ള നിയമനടപടി അവസാനിപ്പിക്കണമെന്നും അറസ്റ്റ് ചെയ്തതില്‍ മാപ്പു പറയണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഇന്ത്യ അമേരിക്കയ്‌ക്കെതിരേ കൂടുതല്‍ കടുത്ത നടപടിയിലേക്കു കടന്നത്.