ആം ആദ്മി പാര്‍ട്ടി ലോക്‌സഭയിലേക്ക് പരമാവധി സീറ്റുകളില്‍ മത്സരിക്കും

single-img
5 January 2014

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി പരമാവധി സീറ്റുകളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. എ.എ.പിയുടെ ദേശീയ നിര്‍വാഹകസമിതിയോഗത്തിലാണു തീരുമാനം.സ്ഥാനാര്‍ഥികളെ ഒരു മാസത്തിനകം പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രകടനപത്രികയിലും ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ മാതൃക തന്നെയാണ് സ്വീകരിക്കുകയെന്ന് പ്രശാന്ത്ഭൂഷണ്‍ പറഞ്ഞു.