മധ്യപ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി സിമി പ്രവര്‍ത്തകര്‍ പിടിയില്‍

2 January 2014
വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമായി സിമി പ്രവര്‍ത്തകര്‍ മധ്യപ്രദേശില്‍ പിടിയിലായി. മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഉജ്വയിനില്‍ നിന്ന് സിമിപ്രവര്‍ത്തകരെ പിടികൂടിയത്. ജാവേദ് നാഗോരി, അബ്ദുള്‍ അസീസ്, മുഹമ്മദ് ആദില്‍, അബ്ദുള്‍ വാഹിദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 900 ജലാറ്റിന്‍ സ്റ്റിക്കുകളും 600 ഡിറ്റണേറ്ററുകളും പിടിച്ചെടുത്തു. കഴിഞ്ഞ ആഴ്ച മധ്യപ്രദേശ് പോലീസ് അഞ്ച് സമിപ്രവര്‍ത്തകരെ പിടികൂടിയിരുന്നു.