തിരിച്ചുവരവിനൊരുങ്ങുന്ന ഹർഭജൻ

single-img
24 December 2013

ഇന്ത്യയുടെ മികച്ച ബൗളർ ഹർഭജൻ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവിനായ് കഠിന പരിശ്രമത്തിലാണു. മോശം പ്രകടനം കാരണം ഇന്ത്യൻ ടീമിൽ നിന്നു ഒഴിവാക്കപ്പെട്ട ഹർഭജൻ ഇപ്പോൾ ഒരു ബിസിനസ്കാരൻ കൂടിയാണു. തുണിവ്യാപാരമാണു ഇപ്പോൾ ചെയ്യുന്നത്. എങ്കിലും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവിനായാണു ഇപ്പോൾ ഹർഭജന്റെ പരിശ്രമം.                                            33കാരനായ ഹർഭജനു ഇന്ത്യൻ ടീമിനു വേണ്ടി ഇനിയും മൂന്നോ നാലോ വർഷം കളിക്കണമെന്നുണ്ട്,വിരമിക്കലിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ല.ഇന്ത്യൻ ടീമിൽ നിന്നു പുറത്തായ ഹർഭജൻ രൺജി ട്രോഫി മത്സരത്തിൽ മികച്ച പ്രകടനമാണു കാഴ്ച വെച്ചത്. ആദ്യത്തെ രണ്ടു കളികളിൽ നിന്നു 17 വിക്കറ്റു നേടിയിരുന്നു. എങ്കിലും തോളെല്ലിനുണ്ടായ പരിക്കു കാരണം തുടർന്നു കളിക്കൻ കഴിഞ്ഞിരുന്നില്ല.ഏതായാലും തിരിച്ചു വരവിനായി അശ്രാന്ത പരിശ്രമത്തിലാണു ഹർഭജൻ.