സലീം രാജ് ഭൂമിതട്ടിപ്പ് കേസ്: നാല് റവന്യൂ ഉദ്യോഗസ്ഥര്‍ക്കുകൂടി സസ്‌പെന്‍ഷന്‍

single-img
20 December 2013

Salimമുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിയിടപാട് കേസില്‍ ക്രമക്കേട് നടത്തിയെന്നു കണ്‌ടെത്തിയ നാല് റവന്യൂ ഉദ്യോഗസ്ഥരെക്കൂടി സസ്‌പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വില്ലേജ് ഓഫീസര്‍, മുന്‍ വില്ലേജ് ഓഫീസര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റന്റ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റവന്യൂവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിന് സര്‍ക്കാരിനെ കഴിഞ്ഞദിവസം കോടതി വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.