അനിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാന്‍ വീണ്ടുമെത്തുന്നു

single-img
10 December 2013

സംവിധായകൻ അനിലിനൊപ്പം മോഹൻലാൽ ഒന്നിക്കുന്നു.
വലിയൊരു ഇടവേളയ്ക്ക് ശേഷം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മെമ്മറി കാര്‍ഡ് എന്ന പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ഇന്‍റലിജന്‍സ് ഓഫീസറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിന്‍ എത്തുന്നത്. നിലവില്‍ ഹൈദരാബാദില്‍ ഒരു സെക്യൂരിറ്റി സ്ഥാപനം നോക്കി നടത്തുന്നതിടെയാണ് ഇയാളെ തേടി ഒരു മിഷന്‍ എത്തുന്നത്.

എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു പട്ടാള സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു . ഇതിലെ ചില പട്ടാളരംഗങ്ങളുടെ ചിത്രീകരണത്തിന് മേജര്‍ രവിയുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് വിവരം. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത് മെമ്മറി കാര്‍ഡ് പൂര്‍ണമായും ഹൈദരാബാദിലാണ് ചിത്രീകരണം നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.