സോളാര്‍; എല്‍ഡിഎഫ് ക്ലിഫ് ഹൗസ് ഉപരോധം ഉച്ചവരെ

single-img
6 December 2013

Clifസോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്താനിരിക്കുന്ന ക്ലിഫ് ഹൗസ് ഉപരോധം ഉച്ചവരെയാക്കി വെട്ടിക്കുറച്ചു. ക്ലിഫ്ഹൗസിലേക്കുള്ള പ്രധാനറോഡ് ഉച്ചവരെ മാത്രമാകും ഉപരോധിക്കുക. ഉപരോധത്തിന്റെയന്ന് മുഖ്യമന്ത്രിയെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ നേരത്തെ പ്രഖ്യാച്ചിരുന്നതിനെതിരായി വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഉപരോധം തിങ്കളാഴ്ച ആരംഭിക്കും.