പെറുവില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 22 മരണം

single-img
7 October 2013

Aftermath of fatal bus crash in Peruപെറുവില്‍ യാത്രാബസ് കൊക്കയിലേക്കു മറിഞ്ഞ് 22 പേര്‍ മരിച്ചു. 31 പേര്‍ക്കു പരിക്കേറ്റു. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ ക്വിഞ്ചസിലെ ആന്‍ഡിസ് മലയോരപ്രദേശത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നു തെന്നിമാറി 100 അടി താഴ്ചയില്‍ മലയടിവാരത്തിലേക്കു പതിക്കുകയായിരുന്നു. പോലീസിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും സമയോചിത ഇടപെടലാണ് നിരവധി യാത്രക്കാരെ രക്ഷിച്ചത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് ഡ്രൈവര്‍ യാത്രക്കാരില്‍ ഒരാളോട് സംസാരിക്കുകയായിരുന്നുവെന്ന് രക്ഷപെട്ട യാത്രക്കാര്‍ മൊഴി നല്കി.