രഘുറാം രാജന്‍ റിപ്പോര്‍ട്ട് കേരളത്തിന് വിനാശം: തോമസ് ഐസക്

single-img
28 September 2013

thomas_isaacരഘുറാം രാജന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ കേരളത്തിനു ലഭിക്കുന്ന കേന്ദ്രധനസഹായം കുത്തനെ ഇടിയുമെന്നു ടി.എം. തോമസ് ഐസക് എംഎല്‍എ. കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിച്ചാല്‍ കേന്ദ്ര ധനസഹായത്തിന്റെ 0.38 ശതമാനം മാത്രമേ കേരളത്തിനു ലഭിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഫിനാന്‍സ് കമ്മീഷന്‍ തീര്‍പ്പു പ്രകാരം 2.45 ശതമാനമാണു കേരളത്തിനു ലഭിക്കുന്നത്. ഇതിനു പുറമെ കേന്ദ്ര പദ്ധതി ധനസഹായത്തിന്റെയും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും 1.95 ശതമാനം കൂടി ലഭിക്കുന്നുണ്ട്. ഇവ കുത്തനെ ഇടിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഈ സ്ഥിതിവിശേഷത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി കേരള സര്‍ക്കാര്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കണം. വളരെ പിന്നാക്കം നില്‍ക്കുന്ന ബിഹാര്‍ പോലെയുളള സംസ്ഥാനങ്ങളുടെ ധനസഹായം വര്‍ധിപ്പിക്കുന്നതില്‍ കേരളം എതിര്‍ക്കേണ്ട കാര്യമില്ല. പക്ഷേ, അതു നമ്മുടെ വിഹിതം കുത്തനെ വെട്ടിക്കുറച്ചുകൊണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.