ഭീകരാക്രമണത്തിന് ഇന്ത്യന്‍ മുജാഹിദീന്‍ മുംബൈയില്‍ 11 സ്ഥലങ്ങള്‍ നിര്‍ണയിച്ചെന്ന് വെളിപ്പെടുത്തല്‍

single-img
25 September 2013

Yasinആക്രമണത്തിനു മുംബൈയിലെ 12 സ്ഥലങ്ങള്‍ തന്റെ സംഘടന നിര്‍ണയിച്ചിരുന്നെന്ന് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ സഹസ്ഥാപകന്‍ യാസിന്‍ ഭട്കലിന്റെ വെളിപ്പെടുത്തല്‍ സുരക്ഷ ശക്തമാക്കാന്‍ മഹാരാഷ്ട്ര പോലീസിനെ പ്രേരിപ്പിച്ചു. ഒരു ഭീകര സംഘടന മുംബൈയിലെ നാലു സിനഗോഗുകള്‍ ഉള്‍പ്പെടെ പതിനൊന്നോളം സ്ഥലങ്ങള്‍ കഴിഞ്ഞമാസം പരിശോധിച്ചെന്നു മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവന്‍ രാകേഷ് മരിയ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭട്കലിനെയും കൂട്ടാളി അസ ദുള്ള അക്തറിനെയും സുരക്ഷാ ഏജന്‍സികള്‍ ചോദ്യംചെയ്തപ്പോള്‍ വെളിപ്പെട്ട കാര്യങ്ങളാണു റിപ്പോര്‍ട്ടിലുള്ളത്.