മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ ജാമ്യാപേക്ഷ തള്ളി

single-img
25 September 2013

3556292205_salimrajസോളാര്‍ കേസില്‍ ആരോപണ വിധേയനും യുവതിയെയും യുവാവിനെയും തട്ടികൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലുമായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെയും കൂട്ടാളികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് സലീമിന്റെയും കൂട്ടാളികളുടെയും ഹര്‍ജി തള്ളിയത്. സെപ്റ്റംബര്‍ 10-നായിരുന്നു കേസിനാസ്പദമായ സംഭവം. കാരിക്കാംകുളത്തുവെച്ച് യുവാവ് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് സംഘം ഇവരെ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് പോലീസ് എത്തി സംഘത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.