യുപിഎ തിരിച്ചുവന്നില്ലെങ്കില്‍ പിന്നീടു നീണ്ട ഇടവേള: കെ. സുധാകരന്‍

single-img
23 September 2013

Sudhakaran MLAയുപിഎ സര്‍ക്കാര്‍ ഇത്തവണ അധികാരത്തില്‍ തിരിച്ചുവന്നില്ലെങ്കില്‍ പിന്നീടു നീണ്ട ഇടവേളയായിരിക്കും ഫലമെന്നു കെ. സുധാകരന്‍ എംപി. ഇതു മതേതര ശക്തികള്‍ക്കു വലിയ തിരിച്ചടിയായിരിക്കും. ചേംബര്‍ ഹാളില്‍ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഇതിനകം ബിജെപി പ്രഖ്യാപിക്കുകയും പ്രചാരണരംഗം സജീവമാക്കുകയും ചെയ്തു. മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തില്‍ മോഡി കേരളത്തിലെത്തുന്നതു വ്യക്തമായ രാഷ്ട്രീയ അജന്‍ഡയോടു കൂടിയാണ്. കേരളത്തില്‍ ബിജെപിക്കു വേണ്ടി ആരു പ്രചാരണം നടത്തിയാലും ഒന്നും സംഭവിക്കില്ല. എങ്കിലും ചില ഓളങ്ങളുണ്ടാക്കാനാകും. ഹിന്ദുത്വ അജന്‍ഡ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനായിരിക്കും പ്രധാനമന്ത്രിയാകുന്നതോടെ മോഡി ശ്രമിക്കുക. ഗുജറാത്തില്‍ നടപ്പാക്കിയതു പോലെ ഇന്ത്യയിലാകെ കലാപം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.