മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ മര്‍ദ്ദനം; ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

single-img
5 September 2013

gggമുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ട ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വിജയദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വിജയദാസിനെതിരേ കേസെടുക്കുന്നതു സംബന്ധിച്ച് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ ആനയറ മാര്‍ക്കറ്റിലെത്തിയ മുഖ്യമന്ത്രിയെ തടയാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. എല്‍ഡിഎഫ് പ്രവര്‍ത്തകനായ ജയപ്രസാദിന് പോലീസിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു. ഇയാളെ എസ്‌ഐ തൊഴിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വാര്‍ത്താചാനലുകളിലൂടെ പുറത്തുവരുകയും ചെയ്തു. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി സ്വീകരിച്ചത്.