ബിഹാറില്‍ ട്രെയിൻ തട്ടി ഇരുപത് മരണം

single-img
19 August 2013

ബീഹാറില്‍ തീവണ്ടിയപകടത്തില്‍ 20 പേര്‍ മരിച്ചു. സഹസ്രയക്ക്‌ അടുത്ത്‌ ധമാര റെയില്‍വെ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ആളുകള്‍ പാളം മുറിച്ചു കടക്കുമ്പോള്‍ തീവണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ്‌ സൂചന.

30 പേര്‍ പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയിലെ കത്യായനി ക്ഷ്രേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് ​കോപാകുലരായ ജനക്കൂട്ടം രാജ്യറാണി എക്സ്പ്രസി​ന്റെ ഡ്രൈവറെ മര്‍ദിച്ച് അവശനാക്കുകയും ചില റെയില്‍വെ ഉദ്യോഗസ്ഥരെ ബന്ദിയാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.