മുഖ്യമന്ത്രിയുടെ ചെവിയില്‍ രഹസ്യം പറയുന്ന സരിത; തെളിവുകള്‍ പുറത്തുവരുന്നു

single-img
11 August 2013

saritha-and-oommen-chandi-1376237955_orസരിതയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് നിയമസഭയില്‍ പ്രസ്താവിച്ച മുഖ്യമന്ത്രിയുടെ നിലപാട് കള്ളാമാണെന്ന വാദവുമായി ഒരു സ്വകാര്യചാനല്‍ തെളിവുകള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതിയായ സരിത എസ്. നായരും സംസാരിക്കുന്നതിന്റെ ചിത്രം കൈരളി പീപ്പിള്‍ ചാനല്‍ പുറത്തുവിട്ടു. കോട്ടയം കടപ്ലാമറ്റത്ത് ജലനിധിയുടെ സംസ്ഥാന തല പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രമാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. 2012 ജനുവരി 14ന് നടന്ന ചടങ്ങിന്റെ ചിത്രമാണ് പുറത്തുവന്നത്. മുഖ്യമന്ത്രി ഇരിക്കുന്ന വേദിയില്‍ അദ്ദേഹത്തിന്റെ പിന്നിലൂടെ എത്തി ചെവിയില്‍ സംസാരിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.