പാക്കിസ്ഥാനെതിരേ നപടിക്ക് മടിക്കില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

single-img
7 August 2013

Salman-Khurshid_2ഭാരതത്തിന്റെ അഞ്ചു സൈനികരെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയ പാക്കിസ്ഥാന്റെ നടപടിയ്ക്ക് ഇന്ത്യയുടെ താക്കീത്. രാജ്യത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പാക്കിസ്ഥാന്റെ നീചമായ നടപടിക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ ഇന്ത്യ തയാറാകമെന്ന് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിന് ഉത്തരവാദിത്വത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണെ്ടന്നും രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി കൃത്യമായ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. വിഷയം പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ പാക്കിസ്ഥാന് തക്ക മറുപടി കൊടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ഉപദേശം സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.