ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരണമെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായമെന്ന് മുരളീധരന്‍

single-img
26 July 2013

MURALEEDHARANരമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരണമെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായമെന്ന് കെ. മുരളീധരന്‍ എംഎല്‍എ. രമേശ് മന്ത്രിസഭയില്‍ ചേരുന്നതു സംബന്ധിച്ച ചോദ്യത്തോടാണ് മുരളിയുടെ പ്രതികരണം. രമേശ് ചെന്നിത്തല ഡല്‍ഹിക്കു പോകാനിരിക്കെയാണ് മുരളിയുടെ അഭിപ്രായം. ഡല്‍ഹിയിലെത്തുന്ന ചെന്നിത്തല മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് സോണിയ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചനകള്‍. സോളാര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അഭിഭാഷകന്റെ സാന്നിധ്യം ഒഴിവാക്കിയ കോടതി വിധി ജുഡീഷ്യറിയുടെ മതിപ്പു വര്‍ധിപ്പിക്കുമെന്നും അഭിഭാഷകന്‍ ഇടപെടുന്നുവെന്ന് തോന്നിയതിനാലാകും കോടതിയുടെ തീരുമാനമെന്നും മുരളീധരന്‍ പറഞ്ഞു.