ഗണേഷ്‌കുമാര്‍ ജനകീയവേദി പ്രവര്‍ത്തനം അവസാനിപ്പിച്ചു

single-img
31 May 2013

00ganeshമുന്‍മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ പേരില്‍ കൊല്ലം ആസ്ഥാനമാക്കി രൂപീകരിച്ച കെ.ബി.ഗണേഷ്‌കുമാര്‍ ജനകീയ വേദിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കേരള കോണ്‍ഗ്രസ്-ബിയും കെ.ബി.ഗണേഷ്‌കുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്കും യുഡിഎഫ് നേതാക്കള്‍ക്കും കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനം നിര്‍ത്തിയതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വേദി ഒരു രാഷ്ട്രീയ സംഘടന ആയിരുന്നില്ലെന്നും ഇതിനു പകരം കേരള ജനകീയവേദി എന്ന പേരില്‍ സ്വതന്ത്ര സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ഇവര്‍ വ്യക്തമാക്കി. കൊല്ലം ആസ്ഥാനമാക്കി ഈ സംഘടന രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ആര്‍.ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അവര്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സംഘടനക്കുള്ളില്‍ നിന്നുകൊണ്ട് ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഗണേഷ്‌കുമാര്‍ ജനകീയവേദിക്ക് താത്പര്യമില്ല. ഇതുകൊണ്ടാണ് ഈ വേദിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.