പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷ് അന്തരിച്ചു

single-img
30 May 2013

Rituparno-Ghosh225പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷ് (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം. വ്യത്യസ്തമായ ചലച്ചിത്രഭാഷ്യമൊരുക്കുന്നതില്‍ ശ്രദ്ധേയനായ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടുതന്നെ മികച്ച സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നിരുന്നു. അബോഹോമന്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ മൊത്തം 12 ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ ഹിരേര്‍ ആംഗ്തി ആണ് ആദ്യ ചിത്രം. രണ്ടാമത്തെ ചിത്രമായി 1994 ല്‍ പുറത്തിറങ്ങിയ ഉന്നീസെ ഏപ്രിലിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്‍പ്പെടെ രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചതോടെയാണ് ഋതുപര്‍ണഘോഷ് ശ്രദ്ധിക്കപ്പെടുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ ചിത്രാംഗദയ്ക്ക് പുതിയ ദൃശ്യഭാഷ്യം ചമച്ച ചിത്രാംഗദ എന്ന സിനിമയാണ് ഒടുവില്‍ പുറത്തിറങ്ങിയത്. 2012 ല്‍ പുറത്തിറങ്ങിയ ചിത്രാംഗദ ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു.