മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ചെന്നിത്തലയെ കൊച്ചാക്കി കെ. സുധാകരന്‍

single-img
19 May 2013

K Sudhakaran - 1മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയുടെ പേര് കൊച്ചാക്കിയെന്നും അതിനാല്‍ അദ്ദേഹം മന്ത്രിസഭയിലേക്കു വരേണ്ട കാര്യമില്ലെന്നും കെ. സുധാകരന്‍. അദ്ദേഹം കെപിസിസി പ്രസിഡന്റായി തുടരും. മന്ത്രിസ്ഥാനത്തെക്കാള്‍ ഉന്നതമായ പദവിയാണ് കെപിസിസി അധ്യക്ഷസ്ഥാനമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച വിവാദം മാധ്യമസൃഷ്ടിയാണ് . മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചയില്‍ ചെന്നിത്തലയുടെ പേര് വലിച്ചിഴച്ചു. പുനഃസംഘടനയെക്കുറിച്ച് നിലവില്‍ ഔദ്യോഗികമായ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ഐ ഗ്രൂപ്പിന് ഇപ്പോള്‍ മാന്യമായ സ്ഥാനം ലഭിച്ചിട്ടുണെ്ടന്നും കെ. സുധാകരന്‍ അറിയിച്ചു.