സരബ്ജിത്തിന്റെ മരണം ഇന്ത്യാ-പാക് ബന്ധത്തിന് തിരിച്ചടിയാകും: സല്‍മാന്‍ ഖുര്‍ഷിദ്

single-img
2 May 2013

Salman-Khurshid_2സരബ്ജിത് സിംഗിന്റെ മരണം ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ തിരിച്ചടിയാകുമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. സരബ്ജിത്തിന്റെ മരണം ഇന്ത്യയ്ക്ക് മാനസികവും വൈകാരികവുമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. സരബ്ജിത്തിന്റെ മരണം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തുമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി മനീഷ് തിവാരി പറഞ്ഞു. സരബ്ജിത്തിനെ പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍ വെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ മരണത്തിന് പാക്കിസ്ഥാന്‍ കണക്കുപറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സരബ്ജിത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പാക്കിസ്ഥാന്‍ ഇതിനു മറുപടി നല്‍കണമെന്നും വിദേശകാര്യ സഹമന്ത്രി പ്രണീത് കൗര്‍ പറഞ്ഞു.