എസ്എസ്എല്‍സി : 94.17 ശതമാനം വിജയം

single-img
24 April 2013

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 94.17 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 93.64 ശതമാനമായിരുന്നു വിജയം. 4,79085 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ 10,073 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 861 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം കൈവരിച്ചു. 274 സര്‍ക്കാര്‍ സ്‌കൂളുകളും 327 എയ്ഡഡ് മേഖലാ സ്‌കൂളുകളുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. കോട്ടയം ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍ . പാലക്കാട് ജില്ലയാണ് ഏറ്റവും പുറകില്‍ . ഉപരി പഠനത്തിന് യോഗ്യത നേടിയ കുട്ടികളില്‍ 44,016 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചു.

സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെയാണ് നടക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ ലഭ്യമാകും.