പ്രതിപക്ഷ ബഹളം: ഇരുസഭകളും നിര്‍ത്തിവച്ചു

single-img
23 April 2013

parliament1-300x231പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു. ഇരുസഭകളും ഉച്ചയ്ക്ക് 12 മണി വരെയാണ് സഭകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. നിയമമന്ത്രി അശ്വിനി കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപി പാര്‍ലമെന്റില്‍ ബഹളം വച്ചത്. 2 ജി അഴിമതി കേസിലും ല്‍ക്കരിപ്പാടം അഴിമതിക്കേസിലും പ്രതികളെ രക്ഷിക്കാന്‍ അശ്വിനി കുമാര്‍ കൂട്ടുനിന്നെന്നാണ് ബിജെപിയുടെ ആരോപണം. അതിനിടെ 2ജി സ്‌പെക്ട്രം റിപ്പോര്‍ട്ടില്‍ വാജ്‌പേയിയുടെ പേര് പരാമര്‍ശിച്ചത് ഒഴിവാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് റിപ്പോര്‍ട്ടില്‍ എന്‍ഡിഎയുടെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ പേര് പരാമര്‍ശിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.