ആ സ്വപ്‌ന ഇലവന്‍ അപൂര്‍ണം

single-img
20 April 2013

ക്രിക്കറ്റ് ഇതിഹാസം എന്നതിന് പര്യായങ്ങളായ ആസ്‌ത്രേലിയന്‍ താരം ഡോണ്‍ ബ്രാഡ്മാനും സച്ചിന്‍ തെണ്ടുല്‍ക്കറും ഇല്ലാതെ ഒരു സ്വപ്‌ന ഇലവന്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ റണ്‍ മലകള്‍ കീഴടക്കിയ ബ്രയാന്‍ ലാറയും ആ ലിസ്റ്റിലില്ല. അമ്പയറിങ്ങ് രംഗത്തെ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരോള്‍ഡ് ഡിക്കി ബേഡിന്റെ ആള്‍ ടൈം ബെസ്റ്റ് ടെസ്റ്റ് ക്രിക്കറ്റ് ഇലവനിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാമെല്ലാമെന്ന് ലോകം വാഴ്ത്തുന്ന താരങ്ങളെ ഉള്‍പ്പെടുത്താതെ അപൂര്‍ണമായത്. ബേഡിന്റെ എണ്‍പതാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ഒരു ബ്രിട്ടീഷ് പത്രത്തിനു വേണ്ടിയാണ് അദേഹം സ്വപ്‌ന ഇലവനെ തെരഞ്ഞെടുത്തത്.
പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഇമര്ാന്‍ ഖാന്‍ ആണ് ബേഡിന്റെ സ്വപ്‌ന ഇലവന്റെ നായകന്‍. ഇന്ത്യയില്‍ നിന്നും ഈ പട്ടികയില്‍ ഇടം നേടിയത് സുനില്‍ ഗവാസ്‌കര്‍ മാത്രം. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ വിവ് റിച്ചാര്‍ഡ്‌സ്, സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്, ലാന്‍സ് ഗിബ്‌സ്, ആസ്‌ത്രേലിയക്കാരായ ഗ്രെഗ് ചാപ്പല്‍, ഷെയ്ന്‍ വോണ്‍, ഡെന്നീസ് ലില്ലി, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ബാരി റിച്ചാര്‍ഡ്‌സ് , ഗ്രേം പൊള്ളാക്, ഇംഗ്ലീഷ് താരം അലന്‍ നോട്ട് എന്നിവരാണ് ടീമിലെ മറ്റു അംഗങ്ങള്‍.
ബ്രാഡ്മാന്‍, സച്ചിന്‍, ലാറ, റിക്കി പോണ്ടിങ്ങ്, മുത്തയ്യ മുരളീധരന്‍, ക്ലൈവ് ലോയ്ഡ്, ജാക്ക് കാലിസ്, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയ ക്രിക്കറ്റിനെ മികവിന്റെ ഉത്തുംഗശ്രേണിയിലേയ്‌ക്കെത്തിച്ച താരങ്ങളെ ഒഴിവാക്കിയ ബേഡിന്റെ ഏകപക്ഷീയ നടപടിയില്‍