മയക്കു മരുന്ന് വിവാദം വിജേന്ദറിനു വിനയായി

single-img
7 April 2013

ബീജിങ്ങ് ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങിന് വെങ്കല മെഡല്‍ കരസ്ഥമാക്കി ഹീറോ പദവിയിലേയ്ക്കുയര്‍ന്ന വിജേന്ദര്‍ സിങിന് ഇത് കഷ്ടകാലം. മയക്കു മരുന്നു മാഫിയയില്‍ പെട്ടയാളുമായി അടുപ്പവും മയക്കു മരുന്നു ഉപയോഗിച്ചതായും ആരോപണം നേരിടുന്ന വിജേന്ദറിനെ ടീമില്‍ നിന്ന് തത്കാലത്തേയ്ക്ക് മാറ്റി നിര്‍ത്തി. ഉടന്‍ തന്നെ നടക്കുന്ന രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ വിജേന്ദര്‍ ഉണ്ടാകില്ല. ക്യൂബയിലും സൈപ്രസിലുമായാണ് ചാമ്പ്യന്‍ഷിപ്പുകള്‍ നടക്കുന്നത്. ഇതിലേയ്ക്കായി നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ വിജേന്ദര്‍ പങ്കെടുത്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ടീമില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ വിജേന്ദറിനെ പൂര്‍ണ്ണമായും തഴയില്ലെന്നും മയക്കുമരുന്നു വിവാദത്തില്‍ നിന്ന് പുറത്തുകടന്ന് അഹേദം കളിക്കളത്തിലേയ്ക്കു തിരികെ വരകുമെന്നു തന്നെയാണ് വിശ്വാസമെന്നും ബോക്‌സിങ്ങ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.