സച്ചിന്‍ ഇഷ്ടമുള്ളപ്പോള്‍ വിരമിക്കട്ടെ: രാജീവ് ശുക്ല

single-img
1 April 2013

Sachin Tendulkar - 1ഇന്ത്യന്‍ ക്രിക്കറ്റിനു മഹത്തായ സംഭാവനകള്‍ നല്‍കിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തനിക്ക് മതി എന്നു തോന്നുമ്പോള്‍ വിരമിക്കട്ടെ എന്ന് ബിസിസിഐ ഒഫീഷ്യലും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല. ഇന്ത്യന്‍ ടീമിനെ മുന്നോട്ടു നയിക്കുന്ന ഊര്‍ജമാണ് സച്ചിന്‍. ആരും അദ്ദേഹത്തോടു പോകാന്‍ പറയേണ്ട. എപ്പോള്‍ സച്ചിനു തോന്നുന്നുവോ അപ്പോള്‍ അദ്ദേഹം വിരമിച്ചുകൊള്ളും- ശുക്ല പറഞ്ഞു. മറ്റുള്ളവരെപ്പോലെയല്ല സച്ചിന്‍ എന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍ പറഞ്ഞിരുന്നു. സച്ചിന് ഈ മാസം നാല്പതു വയസാകും.