ആസിഫിന്റെ വിവാഹം മെയ് 26 ന്

single-img
1 April 2013

യുവ നടന്‍ ആസിഫ് അലിയുടെ വിവാഹ തീയതി നിശ്ചയിച്ചു. മെയ് 26 നാണ് വിവാഹം. കണ്ണൂര്‍ സ്വദേശിനി സമ മസ്‌റിന്‍ ആണ് ആസിഫിന്റെ വധു. തൊടുപുഴയിലുള്ള ആസിഫിന്റെ തറവാട്ടുവീട്ടില്‍ വെച്ചാണ് വിവാഹ ദിവസം നിശ്ചയിക്കുന്ന ചടങ്ങ് നടന്നത്. ആസിഫും സമയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്നിരുന്നു. സമ കോഴിക്കോട് ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.