യൂസഫ് പത്താന്‍ വിവാഹിതനായി

single-img
28 March 2013

ഇന്ത്യന്‍ ക്രിക്കറ്റര്‍ യൂസഫ് പത്താന്‍ വിവാഹിതനായി. മുംബൈ സ്വദേശിനിയായ അഫ്രീന്‍ ആണ് വധു. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. അഫ്രീന്‍ യൂസഫിന്റെ സ്വദേശമായ വഡോദരയില്‍ ഫിസിയോതെറാപിസ്റ്റ് ആയി ജോലി നോക്കുകയാണ്. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ഒരു വര്‍ഷം മുന്‍പ് വഡോദരയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ നദിയാദില്‍ യൂസഫിന്റെ ഫാം ഹൗസില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. മുംബൈയില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുത്തുള്ളു.