സോഷ്യല്‍ വെബ്‌സൈറ്റുകളെ നിയന്ത്രിക്കമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

single-img
25 March 2013

Salman-Khurshid_2സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കണ മെന്നു വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ദ ടെലിഗ്രാഫിക് നാഷണല്‍ ഡിബേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ ഉപയോഗിക്കാന്‍ എല്ലാ പൗരന്‍മാര്‍ക്കും അവകാശമുണ്ട്. എന്നാല്‍, മറ്റുള്ളരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറാതിരിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്കു നിയന്ത്രണം വേണം. ഭരണഘടനയനുസരിച്ച് എല്ലാവര്‍ക്കും സംസാരിക്കുവാനും ജോലിചെയ്യാനും പ്രവര്‍ത്തിക്കാ നും അവകാശമുണ്ട്. എന്നാല്‍, എല്ലാ സ്വാതന്ത്ര്യത്തിനും നിയന്ത്രണമുണെ്ടന്നു മന്ത്രി പറഞ്ഞു.