മതത്തിന്റെ അടിസ്ഥാനത്തിലുള്ള കോടതി മതേതര സങ്കല്‍പങ്ങള്‍ക്ക് എതിരെന്ന് വി. മുരളീധരന്‍

single-img
25 March 2013

v-muraleedharanരാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ കോടതി സ്ഥാപിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള മതേതര സങ്കല്‍പങ്ങള്‍ക്ക് എതിരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ന്യൂനപക്ഷ വിഭാഗക്കാര്‍ പ്രതികളായിട്ടുള്ള തീവ്രവാദ കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി ആരംഭിക്കാനുളള നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിരപരാധികളായവര്‍ കേസുകളുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് തീരുമാനം. നിരപരാധികളായ ആളുകള്‍ കേസില്‍ പെട്ടിട്ടുണ്‌ടെങ്കില്‍ അവരെ വിട്ടയയ്ക്കുകയാണ് വേണ്ടതെന്നും അല്ലാതെ അവരെ വിചാരണ ചെയ്യാന്‍ കോടതി സ്ഥാപിക്കുകയല്ല വേണ്ടതെന്നും വി. മുരളീധരന്‍ പറഞ്ഞു.